ആലപ്പുഴ: ശബരിമല വിഷയത്തില്‍ തന്ത്രിക്കെതിരെ മന്ത്രി ജി സുധാകരന്റെ രൂക്ഷ വിമര്‍ശനം. ശബരിമലയില്‍ എറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് കഴുതകളാണെന്നും ഭാരമെല്ലാം ചുമന്ന് തളര്‍ന്ന് പമ്പയാറ്റില്‍ കിടക്കുന്ന അവയ്ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അതേസമയം തന്ത്രിക്ക് അയ്യപ്പനോടല്ല കൂറെന്നും , കൂറുണ്ടായിരുന്നെങ്കില്‍ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കുമോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വില്ലുവണ്ടിയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അമ്പലത്തെ സമര വേദിയാക്കാനാവില്ലെന്നും കേരളത്തില്‍ സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അന്തിമ മണിമുഴക്കത്തിന് ആരംഭംകുറിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments