Latest NewsInternational

സാമ്പത്തിക കുറ്റവാളികളെ പിടികൂടാന്‍ ഒമ്പതിന പരിപാടികള്‍ മുന്നോട്ട്‌വെച്ച് ഇന്ത്യ

ബ്യൂണസ് ഐറിസ്: സാമ്പത്തിക കുറ്റവാളികളെ നേരിടാന്‍ സംവിധാനം വേണമെന്ന് ഇന്ത്യ. ഇത്തരം കുറ്റ കൃത്യങ്ങള്‍ ചെയ്ത് രാജ്യം വിടുന്നവരെ പിടികൂടുന്നതിനായി ശക്തമായ സഹകരണം ഏര്‍പ്പെടുത്താന്‍ ജി20 ഉച്ചകോടിയില്‍ ഒമ്പതിന പരിപാടികളാണ് ഇന്ത്യ മുന്നോട്ടു വെച്ചത്. യുണൈറ്റഡ് നേഷന്റെ അഴിമതി വിരുദ്ധ ഉടമ്പടി, രാജ്യാന്തര സംഘടിത കുറ്റ വിരുദ്ധ ഉടമ്പടി എന്നിവയുടെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.

സാമ്പത്തിക കുറ്റവാളികള്‍ക്ക് പ്രവേശനവും അഭയവും നല്‍കുന്നതില്‍ നിന്ന് അംഗരാജ്യങ്ങളെ വിലക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണം. കുറ്റവാളികളെ കൈമാറുന്നതില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതില്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ കൊണ്ടു വരണം എന്നിവയായിരുന്നു പ്രധാനനിര്‍ദേശങ്ങള്‍. ജപ്പാന്‍ അമേരിക്ക ഇന്ത്യ ബന്ധത്തിന് ശക്തി പകരുന്നതായിരുന്നതായിരുന്നു അര്‍ജന്റീനയില്‍ നടന്ന ഉച്ചക്കോടി. സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഊര്‍ജം, അടിസ്ഥാനവികസനം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് സൗദി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button