പാലക്കാട് : പോലീസ് വേഷത്തിലെത്തി സ്വർണവും പണവും മോഷ്ടിക്കുന്ന നാലംഗ സംഘം പിടിയിൽ. പാലക്കാട് കിണാശ്ശേരി തണ്ണിശ്ശേരി വാടപറമ്പു വീട്ടിൽ സുജീഷ്(സ്പിരിറ്റ് സുജി–29), ആലത്തൂർ ഇരട്ടക്കുളം നൊച്ചിപ്പറമ്പിൽ സുരേന്ദ്രൻ(മാമ–40), കോങ്ങാട് കുണ്ടലശ്ശേരി പാലേങ്ങാട്ടു പറമ്പിൽ സുലൈമാൻ(കാക്കി സുലി–49), കല്ലടിക്കോട് കരിമ്പ കമ്പിയിൽ ബിജു(കമ്പി ബിജു–37) എന്നിവരെയാണു പോലീസ് പിടികൂടിയത്.
ദേശീയ പാതകളിലും ട്രെയിനുകളിലുമാണ് പ്രധാനമായും ഇവർ മോഷണം നടത്താറുള്ളത്.
സ്വർണവ്യാപാരികളെ ഉൾപ്പെടെ ‘കസ്റ്റഡിയിലെടുത്ത്’ മർദിച്ച് അവശരാക്കി പണവും സ്വർണവും കവരുന്നത് ഇവരുടെ രീതിയാണ്. 3 വർഷത്തിനിടെ കോടികളുടെ സ്വർണവും പണവുമാണു പ്രതികൾ കവർന്നത്.
പണവും സ്വർണവും നഷ്ടപ്പെട്ടവരിൽ ഏറെയും സ്വർണ വ്യാപാരികളും കുഴൽപ്പണം കടത്തുകാരുമായതിനാൽ പരാതി നൽകിയിരുന്നില്ല. ഇത് മുതലെടുത്തായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്. തൃശൂർ സ്വദേശിയായ വ്യാപാരി ജോൺസന്റെ 1.25 കിലോ സ്വർണം കവർന്ന കേസിലെ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
Post Your Comments