KeralaLatest News

ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു

തൃശൂര്‍: ഇടഞ്ഞ ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു. പാലക്കാട് കോങ്ങാട് പാറശേരി താഴശേരി വീട്ടില്‍ രാജേഷ്‌കുമാറാണ് (42) മരിച്ചത്. ആനയുടെ പുറത്തിരുന്ന രണ്ടാം പാപ്പാന്‍ പാലക്കാട് സ്വദേശി ശിവദാസന്‍ മൂന്ന് മണിക്കൂറിന് ശേഷം അദ്ഭുതകരമായി രക്ഷപ്പെട്ടു.

തൃശൂര്‍ എല്‍ത്തുരുത്ത് പുതൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ പാര്‍ത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിനുള്ളിൽ തന്നെയാണ് ആന ഇടഞ്ഞത്. നീരിലായതിനെ തുടര്‍ന്ന് ആറ് മാസമായി ആനയെ തറിയില്‍ തളച്ചിട്ടിരിക്കുകയായിരുന്നു. 15 ദിവസം മുമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഡോക്ടറും പരിശോധന നടത്തിയ ശേഷം സർട്ടിഫിക്കറ്റ് നൽകിയിരുന്നു. തുടർന്നാണ് ആനയുടെ കേട്ട് അഴിച്ചത്.

ഹോട്ടലില്‍ നിന്ന് ഉച്ചയൂണ് കഴിച്ച്‌ ക്ഷേത്രത്തിലെത്തിയതായിരുന്നു രാജേഷ്‌കുമാര്‍. മാറ്റിക്കെട്ടുന്നതിന് മുന്നോടിയായി ശിവദാസന്‍ ആനയുടെ മുകളില്‍ കയറി. ഈ സമയം ആന തലകുലുക്കിതുമ്പിക്കൈ വീശി. തൊട്ടടുത്തുണ്ടായിരുന്ന രാജേഷ്‌കുമാര്‍ അടിയേറ്റ് കരിങ്കല്‍ത്തറയില്‍ തെറിച്ചുവീണു. ചലനമറ്റ് കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു. തലയ്ക്കേറ്റ ആഘാതമാണ് മരണ കാരണം.

പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഡോക്ടറും ചേര്‍ന്ന് മൂന്ന് മണിക്കൂർ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. മരിച്ച രാജേഷ്‌കുമാര്‍ ആനയുടെ കുത്തേറ്റ് ഏറെക്കാലം ചികിത്സയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button