കൊച്ചി: സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിക്കായി കമ്യണിറ്റി അടുക്കളയുടെ കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. പ്രൈമറി സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല നിലവില്‍ ഹെഡ്മാസ്റ്റര്‍ക്കാണ്. ഇതിനുവേണ്ടി ഏറെ സമയം പോകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹെഡ്മാസ്റ്ററായ കെ.പ്രദീപന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. നിലവില്‍ ഉച്ചഭക്ഷണം കുടുംബശ്രീ ഔട്ട്ലെറ്റുകളില് നിന്നുമാണ് വാങ്ങുന്നത്. ഇത്തരം ചുമതലകള്‍ പ്രധാനാധ്യാപകന് ഏറ്റെടുക്കേണ്ടി വരുന്നതിലൂടെ അക്കാദമിക് കാര്യങ്ങള്‍ക്ക് ചിലവഴിക്കേണ്ട സമയമാണ് നഷ്ടമാകുന്നത് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കമ്യൂണിറ്റി അടുക്കള എന്ന ആശയം നിലവില്‍ കൊണ്ടുവരുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയോ സമാന ഏജന്‍സികളുടെയോ സഹായം തേടാം. ഒരു പ്രദേശത്തെ സ്കൂളുകളിലേക്കെല്ലാം ഭക്ഷണമെത്തിക്കാന്‍ കഴിയുന്ന തരത്തില്‍ കമ്യൂണിറ്റി അടുക്കളയുണ്ടാക്കിയാല്‍ ഉച്ചഭക്ഷണ പദ്ധതി സുഗമമായി നടത്താനാവുമെന്നും ഹൈക്കോടതി വിലയിരുത്തി.
Post Your Comments