തൃശ്ശൂര്‍: സിമന്റ് വരവ് നിലച്ചതിനെ തുടര്‍ന്ന് കേരളത്തിലെ നിര്‍മ്മാണ മേഖല സംതംഭനത്തിലേക്ക്. ട്രാന്‍സ്‌പോര്‍ട്ടിങ് ചാര്‍ജ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ലോറി ട്രക്ക് ഉടമകള്‍ സിമന്റ് കടത്ത് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂപപ്പെട്ടത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും സിമന്റ് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന രണ്ടായിരത്തി അറുനൂറോളം ലോറി ട്രക്ക് ഉടമകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷനും സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും ചര്‍ച്ച ചെയ്‌തെടുക്കുന്ന കരാറിന്റെ പുറത്താണ് സാധാരണയായി നിരക്ക് നിശ്ചയിക്കുന്നത്. എന്നാല്‍ ഇതിനു വിരപരീതമായി ഏകപക്ഷീയമായി നിരക്ക് കുറച്ചെന്നാണ് ഡീലേഴ്‌സ് അസോസിയേഷന്‍ന്റെ ആരോപണം.
ഡീസലിന്റെയും സ്‌പെയര്‍പാട്‌സുകളുടെയും വിലവര്‍ദ്ധനയും ഇന്‍ഷുറന്‍സ നിരക്കിന്റെ വര്‍ദ്ധനയും ട്രാന്‍സ്‌പോര്‍ട്ടിങ്ങ് വ്യവയായത്തെ രൂക്ഷമായി ബാധിച്ചിരുന്നു. ഓള്‍ ഇന്ത്യ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കേന്ദ്രസര്‍ക്കാരില്‍ പ്രതിസന്ധി ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ചില ഇളവുകള്‍ അനുവദിച്ചിരുന്നു. 21 ടണ്ണിന്റെ സ്ഥാനത്ത് 25 ടണ്ണും 26 നു പകരം 31 ടണ്ണും കൊണ്ടുവരാമെന്നായിരുന്നു അനുമതി. എന്നാല്‍ ഇതിന്റെ പേരിലാണ് അസോസിയേഷന്‍ ഏകപക്ഷീയമായി നിരക്ക് കുറച്ചതെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.
Post Your Comments