ചെങ്ങന്നൂർ : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ വഴിതടയൽ സമരം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചെങ്ങന്നൂരിൽ ഉദഘാടന ചടങ്ങിൽ എത്തിയ മുഖ്യമന്ത്രിയെ ബിജെപി കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്.
കെ. സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ആരോപിച്ചാണ് ബിജെപിയുടെ വഴി തടയല്‍ സമരം.
Post Your Comments