ആഗ്ര: ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടന്നു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലെ പുഷ്പാന്ജലി ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. മണിപൂരില്‍ നിന്നുള്ള 50 കാരനായ ദേവേന്ദ്രക്കാണ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തിയത്. ഡോക്ടര്‍മാരായ അതുല്‍ ഗുപ്ത, ദിനേഷ് ജെയ്ന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടന്നത്.
ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നത്.
Post Your Comments