അര്‍ജന്റീന: അമേരിക്കയും ചെെനയും തമ്മിലുളള വ്യാപാര ബന്ധത്തില്‍ അത്ര നല്ല പൊരുത്തമല്ല ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ ഈ വ്യാപാരബന്ധത്തിലെ നിലവിലെ സ്ഥിതിക്ക് മാറ്റം ഉണ്ടായേക്കാവുന്ന കൂടിക്കാഴ്ചയാണ് ബ്യൂണസ് അയേഴ്സില്‍ നടന്നത്. ജി20 ഉച്ചകോടി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ നടന്ന് വരികയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചെെനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായിട്ടായിരുന്നു കൂടിക്കാഴ്ച.
ജി 20 ഉച്ചകോടിയിലെ രണ്ടാം ദിനത്തില്‍ അത്താഴ വിരുന്നിനോട് ചേര്‍ന്ന് നടത്താനിരുന്ന വിശദമായ ചര്‍ച്ചക്ക് മുന്നോടിയായാണ് ഇരു കക്ഷികളും കൂടിക്കാഴ്ചക്ക് തയ്യാറായത്. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി അമേരിക്ക വര്‍ദ്ധിപ്പിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര ബന്ധത്തില്‍ ഇടച്ചിലുണ്ടാകാന്‍ കാരണമായത്. ജി 20 യില്‍ നടന്ന ഈ ഒത്തൊരുമിക്കല്‍ രാജ്യങ്ങള്‍ തമ്മിലുളള ഈ തര്‍ക്കത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. കൂടിക്കാഴ്ച ശുഭപ്രതീക്ഷ നല്‍കുന്നുവെന്നും ട്രംപ് അറിയിച്ചു.
Post Your Comments