ചെന്നൈ : ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം ചര്‍ച്ചയാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിന്‍ പങ്കുവച്ചു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചടങ്ങില്‍ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിന്‍. രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നില്‍ നിന്ന് വിട്ടുനിന്നാല്‍ ദേശീയതയോടു ചേര്‍ന്നു നില്‍ക്കാത്ത നേതാവ് എന്ന ആക്ഷേപം ബിജെപി ഉന്നയിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് സ്റ്റാലിന്‍ ഡല്‍ഹിയില്‍ എത്തിയത്.
Read Also: അഴുക്കുചാലില്‍ തലയറുത്ത നിലയില്‍ അജ്ഞാത മൃതദേഹം: അന്വേഷണം ആരംഭിച്ച് പൊലീസ്
അടുത്തിടെ തമിഴ്‌നാട് മന്ത്രി വേലുവിന്റെ ചില പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ഡിഎംകെ വിഘടനവാടികള്‍ എന്ന ആക്ഷേപം മോദി നേരിട്ട് ഉയര്‍ത്തിയതും കണക്കിലെടുത്തു. സിദ്ധരാമയ്യയും കെ ചന്ദ്രശേഖര്‍ റാവുവും പിണറായി വിജയനും ലണ്ടനിലുള്ള ജഗന്‍ മോഹന്‍ റെഡ്ഡിയും വിട്ടുനിന്നപ്പോള്‍ വിരുന്നിനെത്തിയ ഏക തെക്കേ ഇന്ത്യന്‍ മുഖ്യമന്ത്രിയായും സ്റ്റാലിന്‍ തിളങ്ങി.
Post Your Comments