ബെയ്ജിംഗ്: ചെെനയിലെ ഒരു ഡ്രെെവര്‍ക്കാണ് കേവലം നിസാരക്കാരനായ ഒരു സിഗരറ്റ് കുറ്റി പണികൊടുത്തത്. ചെെനയിലാണ് സംഭവിച്ചതെന്ന് വെച്ച് അങ്ങ് തളളിക്കളയേണ്ട സംഗതിയല്ല ഇത് . ലോകത്ത് ഏവരും പാഠമാക്കേണ്ട അല്ലെങ്കില്‍ അറിഞ്ഞ് കൊണ്ട് ചെയ്യുന്ന തെറ്റ് ഇനി ആവര്‍ത്തിക്കാതിരിക്കുന്നതിനുളള സമയം അതിക്രമിച്ചു എന്നതിനുളള ഒരു മുന്നറിയിപ്പ് മാത്രമാണ് ചെെനയിലെ ഈ വാന്‍ ഡ്രെെവര്‍ക്ക് കിട്ടിയ പണി. വാനില്‍ ചരക്ക് കയറ്റി പോകുന്ന വഴിയില്‍ ഡ്രെവര്‍ കക്ഷി നേരം പോക്കിന് പൊകച്ചതിന് ശേഷം കുറ്റി ഒാടിക്കുന്ന വഴിയെതന്നെ വലിച്ചെറിയുകയായിരുന്നു.
നല്ല കാറ്റുളള സമയമായത് കൊണ്ട് അധികം വെെകാതെ തന്നെ കക്ഷിക്ക് കുറ്റി എറിഞ്ഞതിന്‍റെ മറുപണി കിട്ടി. കാറ്റ് പിടിച്ച് കുറ്റി ചെന്ന് വീണത് വേറെയെങ്ങുമല്ല കക്ഷിയുടെ വണ്ടിയുടെ പിറകില്‍ തന്നെ. ആളുകള്‍ വഴിയില്‍ നിന്ന് കെെയ്യും കണ്ണും കാട്ടി അപായ സൂചന നല്‍കിയപ്പോഴാണ് ഡ്രെെവര്‍ക്ക് സംഭവത്തിന്‍റെ പോക്ക് പിടികിട്ടിയത്. വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി നാട്ടുകാരുമൊപ്പം ഒത്ത് ചേര്‍ന്ന് നോക്കുമ്പോള്‍ കാണുന്നത് കയറ്റിക്കൊണ്ട് വന്ന ചരക്ക് ഭാഗികമായി കത്തിനശിച്ചിരിക്കുന്ന ഹൃദയഭേദകമായ അവസ്ഥയാണ് കാണേണ്ടിവന്നത്.
വാനില്‍ കയറ്റി കൊണ്ട് വന്ന പ്ലാസ്റ്റിക്ക് പകുതിമുക്കാലും കത്തിപ്പോയി പോരാത്തതിന് വണ്ടിയില്‍ ഇരുന്ന ഒരു സെെക്കിളും പൂര്‍ണ്ണമായും കത്തി നശിച്ചെന്നാണ് അറിവ്. വണ്ടിയുടെ പിറകില്‍ തീപിടിച്ചതുകൊണ്ടാണ് ദുരന്തം ഒഴിവായതെന്നാണ് കേള്‍വി. ഇപ്പോള്‍ ഈ സംഭവത്തിന്‍റെ ചിത്രങ്ങള്‍ അടികുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വാഹനമോടിക്കുന്ന സമയത്ത് ആരും സിഗരറ്റ് കുറ്റികള്‍ അശ്രദ്ധമായി പുറത്തേക്ക് വലിച്ചെറിയരുതെന്നും അത് വലിയ പ്രത്യാഘതങ്ങള്‍ക്ക് വരെ കാരണമാകുമെന്ന അടിക്കുറിപ്പുകളോടെ മറ്റുളളവര്‍ക്ക് ഒരു താക്കീതോടൊയാണ് ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
Post Your Comments