Latest NewsKerala

ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ച്‌ കവര്‍ച്ച നടത്തുന്ന കൊള്ളസംഘം പിടിയിൽ

പാലക്കാട്: ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ച്‌ കവര്‍ച്ച നടത്തുന്ന അന്തര്‍ സംസ്ഥാന കൊള്ളസംഘത്തിലെ നാലുപേർ പിടിയിൽ. പാലക്കാട് കിണാശേരി തണ്ണിശേരി സുജീഷ് എന്ന സ്പിരിറ്റ് സുജി , ആലത്തൂര്‍ ഇരട്ടക്കുളം നൊച്ചിപ്പറമ്പില്‍ സുരേന്ദ്രന്‍ എന്ന മാമ , കോങ്ങാട് കുണ്ടലശേരി പാലേങ്ങാട്ട് പറമ്പില്‍ സുലൈമാന്‍ എന്ന കാക്കി സുലി, കല്ലടിക്കോട് കരിമ്പ കമ്പിയില്‍ വീട്ടില്‍ ബിജു എന്ന കമ്പി ബിജു എന്നിവരാണ് പിടിയിലായത്.

ആഗസ്റ്റ് 29ന് രാത്രി 12ന് വാളയാറില്‍ ചെന്നെയിലേക്ക് പോകുന്ന സ്വകാര്യ ബസിനെ തടഞ്ഞുനിറുത്തി തൃശൂര്‍ സ്വദേശി ജോണ്‍സണെ പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടു പോയി ഒന്നേകാല്‍ കിലോ സ്വര്‍ണം കൊള്ളയടിച്ച്‌ വിജനമായ സ്ഥലത്ത് ഇറക്കി വിട്ട കേസിലാണ് ഇവരെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ബാംഗ്ലൂര്‍-കൊച്ചി ദേശീയപാത, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ സ്വര്‍ണ വ്യാപാരികള്‍, കുഴല്‍പ്പണക്കടത്തുകാര്‍ എന്നിവരെ പൊലീസാണെന്ന വ്യാജേന വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി കൊള്ളയടിക്കലാണ് ഇവരുടെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button