Latest NewsKerala

കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ചെറിയമ്മ ചെയ്തത്

പാലക്കാട്: കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ചെറിയമ്മ ഒപ്പം എടുത്തുചാടി. തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒഴുവത്ര കാഞ്ഞുള്ളി കൃഷ്ണരാജിന്റെ മകന്‍ അഭിമന്യു (രണ്ട്) ആണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

അഭിമന്യുവിനൊപ്പം മറ്റൊരു രണ്ട് വയസുകാരന്‍ മാത്രമാണ് കളിക്കാൻ ഉണ്ടായിരുന്നത്. പന്ത് കിണറ്റിലേക്ക് വീണപ്പോള്‍ കിണറ്റിനോട് ചേര്‍ന്നുളള കെട്ടില്‍ കയറി നിന്ന് നോക്കിയപ്പോഴാണ് കുട്ടി വീണതെന്നാണ് നിഗമനം. കൂടെ ഉണ്ടായിരുന്ന നിരഞ്ജന്‍ എന്ന കുട്ടി ബഹളം വെച്ചതോടെയാണ് വീട്ടുകാര്‍ അറിഞ്ഞത്.

സംഭവമറിഞ്ഞ് ഓടിയെത്തിയ പിതൃസഹോദരന്റെ ഭാര്യ ശ്രീക്കുട്ടി (24) കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ചാടുന്നതിന് മുമ്പ് ഓടിക്കൂടിയ നാട്ടുകാരോട് കയറെടുക്കാൻ ശ്രീക്കുട്ടി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കുട്ടിയേയും ഉയര്ത്തിപ്പിടിച്ച യുവതി കിണറിന്റെ പടവിൽ കയറി നിന്നു. തുടർന്ന് കയറിട്ട് നാട്ടുകാർ യുവതിയെയും കുട്ടിയേയും രക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button