KeralaLatest News

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ എത്തുന്നു

കാസര്‍ഗോഡ്: സമാജോത്സവ് റാലിയ്ക്കായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്‍കോട് എത്തുന്നു. അതേസമയം കേരള കര്‍ണാടക തെരഞ്ഞെടുപ്പിന് കേരളത്തിലെയും കര്‍ണാടകയിലെയും പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കുക എന്ന ലക്ഷ്യവും ഈ സന്ദര്‍ശനത്തിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബി.ജെ.പി സംസ്ഥാന നേതൃത്തില്‍ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍
യോഗിയുടെ വരവ് ശബരിമലവിഷയത്തില്‍ പ്രയോജനപ്പെടുത്താനും ആര്‍എസ്എസ് ലക്ഷ്യമിടുന്നുണ്ട്.

ഡിസംബര്‍ 16ന് കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് സമോജോത്സവ് റാലി നടക്കുന്നത്.  കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് പുറമെ ദക്ഷിണ ഉത്തര കര്‍ണാടകയിലെയും ഉഡുപ്പി മടിക്കേരി ജില്ലകളിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി റാലിയില്‍ പങ്കെടുക്കും. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ ഹിന്ദു വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് റാലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button