Latest NewsKerala

ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്ത :

ശബരിമലയിലെ ബിജെപി സമരത്തെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള

കണ്ണൂര്‍ : ശബരിമലയിലെ ബിജെപി സമരത്തെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള . ശബരിമലയില്‍ ബിജെപി സമരം നിര്‍ത്തിയിട്ടില്ല. സമരം നിര്‍ത്തിയെന്നത് ചില മാധ്യമങ്ങള്‍ സൃഷ്ടിച്ച തെറ്റായ പ്രചാരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതികരിക്കാന്‍ ഇവിടെ ആരും ഇല്ലാതെയായിരിക്കുന്നു. അടിയന്തരാവസ്ഥ കാലത്ത് പിണറായിയെ തല്ലി മുട്ടുപൊട്ടിച്ചപ്പോള്‍ ആര്‍എസ്എസ് രഹസ്യ പത്രമായ കുരുക്ഷേത്രയില്‍ മാത്രമായിരുന്നു ആ വാര്‍ത്ത വന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button