സോപാനത്തും പതിനെട്ടാംപടിയിലും ഒഴികെയുള്ള എല്ലാ പൊലീസുകാരും പൂര്‍ണ യൂണിഫോമില്‍ ഡ്യൂട്ടിനോക്കണമെന്ന് സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫിസറും വയനാട് ജില്ലാ പൊലീസ് മേധാവിയുമായ കറുപ്പസ്വാമി. ക്രമസമാധാനപാലനത്തിനു പ്രത്യേക പരിഗണനയാണുള്ളതെന്നും ഇദ്ദേഹം പറഞ്ഞു. നിലവിലുളള സാഹചര്യത്തില്‍ ഉണ്ടാക്കിയ പൊലീസ് ബന്തവസാണ്. അതില്‍ തല്‍ക്കാലം മാറ്റംവരുത്തില്ല. തൊപ്പി, ബെല്‍റ്റ്, ഷൂസ്, ലാത്തി എന്നിവ എല്ലാവര്‍ക്കും വേണം. മേലുദ്യോഗസ്ഥര്‍ വരുമ്പോള്‍ സല്യൂട്ട് ചെയ്യണം. വടക്കേനട മുതല്‍ വാവരുനട വരെയുളള ബാരിക്കേഡില്‍ മാറ്റം വരില്ല. അയ്യപ്പന്മാര്‍ക്ക് വിരിവയ്ക്കുന്നതിനു പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. അവിടെയല്ലാതെ വിരിവയ്ക്കാന്‍ അനുവദിക്കരുത്. തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുകയാണ് പ്രധാനം. മാന്യമായ പെരുമാറ്റമാകണം. ചെറിയ പരാതികള്‍ പോലും ഗൗരവമായിട്ടാണ് കാണുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അതുചെയ്യണം. വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയതായി എത്തിയ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
Post Your Comments