Latest NewsBeauty & Style

കൈകാലുകൾക്ക് നിറം വർദ്ധിപ്പിക്കാൻ ചില നാടന്‍ വഴികളിതാ !

മുഖം സംരക്ഷിക്കുന്നതുപോലെ ആരും കൈകാലുകൾ സംരക്ഷിക്കാറില്ല. എന്നാൽ മുഖത്തെപോലെ പരിചരണം ലഭിക്കേണ്ട ശരീരഭാഗങ്ങളാണ് കൈകാലുകൾ. പലരുടെയും കൈകാലുകൾക്ക് മുഖത്തിന്റെ അത്രയും നിറം ഉണ്ടാവില്ല. അങ്ങനെയെങ്കിൽ കൈകളുടെയും കാലിന്റേയും കറുപ്പ് ഇല്ലാതാക്കി ശരീരത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന ചിലമാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലെന്ന് മാത്രമല്ല ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുകയും ചെയ്യുന്നു. എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ആണ് ഇത്തരത്തില്‍ കൈക്കും കാലിനും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ഓറഞ്ച് തൊലിയും പാലും

ഓറഞ്ച് തൊലിയും പാലും ചേര്‍ന്ന മാസ്‌ക് ചര്‍മ്മത്തിന് നിറംവര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നല്ലതു പോലെ ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലി പാലില്‍ മിക്‌സ് ചെയ്ത് ഇത് കൈയ്യിലും കാലിലും തേച്ച്‌പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍മൂന്ന് ദിവസം ഇത് തുടര്‍ച്ചയായി ചെയ്യുക. ഇത് കൈക്കും കാലിനും നിറം വര്‍ദ്ധിപ്പിക്കുന്നു. നിറം കുറഞ്ഞ കൈക്കും കാലിനും ഉത്തമ പരിഹാരമാണ് പാലും ഓറഞ്ച് തൊലിയും.

പച്ചപ്പാല്‍

പച്ചപ്പാല്‍ ഉപയോഗിച്ച്‌ കൈക്കും കാലിനും നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാം.പാലിന്‍റെ പത നല്ലതു പോലെ കൈയ്യിലും കാലിലും തേച്ച്‌ പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിലുള്ള ലാക്ടിക് ആസിഡ് ആണ് ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നത്. ഇത് കൈക്കും കാലിനും നല്ല നിറം നല്‍കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത്തരം ഭാഗങ്ങളില്‍ ചര്‍മ്മത്തിന് കട്ടി കൂടുതലാണ്. ഇത്ചര്‍മ്മത്തെ സോഫ്റ്റ് ആക്കുകയും ചെയ്യുന്നു.

കറ്റാര്‍ വാഴ, കുക്കുമ്പര്‍

കറ്റാര്‍വാഴ സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ എന്നും അവസാന വാക്കാണ്. ഇതിനോടൊപ്പം അല്‍പം കുക്കുമ്പര്‍ നീര് കൂടി മിക്‌സ് ചെയ്ത് അത് കൈക്കും കാലിനും തേച്ച്‌ പിടിപ്പിക്കാം. ഇത് ചര്‍മത്തിന് നിറവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

ചന്ദനവും തക്കാളിയും

ചന്ദനം തക്കാളി നീരില്‍ മിക്‌സ് ചെയ്ത് ഇത് കൈയ്യിലും കാലിലും തേച്ച്‌പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കൈകാലിലെ നിറം വര്‍ദ്ധിപ്പിച്ച്‌ ചര്‍മ്മത്തിന് തിളക്കവും നിറവുംവര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. 20 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തിലാണ് കഴുകിക്കളയേണ്ടത്.

കടലമാവ്

കടലമാവ് കൊണ്ട് ഇത്തരം പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാം. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കടലമാവ് പാലില്‍ മിക്‌സ് ചെയ്ത്പേസ്റ്റ് രൂപത്തിലാക്കി ഇത് കൈയ്യിലും കാലിലും തേച്ച്‌ പിടിപ്പിക്കാം. ഇത്നല്ലതു പോലെ ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് എന്നും വൈകുന്നേരം ചെയ്താല്‍ അത് കൈകാലുകള്‍ക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button