Latest NewsKerala

എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ശശികലയുടെ മകന്റെ വക്കീല്‍ നോട്ടീസ്

ശശികലയുടെ മകന്‍ വിജീഷ് ആണ് മാനനഷ്ടക്കേസില്‍ നോട്ടീസ് അയച്ചത്

തൃശൂര്‍: എസ് പി യതീഷ് ചന്ദ്രയ്ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ മകന്‍ വക്കീല്‍ നോട്ടീസ്. മകനുമായി ചോറൂണിന് പോകുമ്പോള്‍ തന്നെയും കുടുംബത്തേയും എസ്പി അപമാനിച്ചു എന്ന് ചൂണ്ടി കാണിച്ചാണ് നോട്ടീസ്. ശശികലയുടെ മകന്‍ വിജീഷ് ആണ് മാനനഷ്ടക്കേസില്‍ നോട്ടീസ് അയച്ചത്.

വിജീഷും കുംടുംബവും കുഞ്ഞിന്റെ ചോറൂണിനു പോകുമ്പോള്‍ അന്ന് ശബരിമലയില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്നത് യതീഷ് ചന്ദ്രയായിരുന്നു. നിലയ്ക്കലില്‍ വച്ച് എസ്പി ഇവരെ തടഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാമെന്ന വ്യവസ്ഥയില്‍ ഒപ്പ് വയ്പ്പിച്ച ശേഷമാണ് ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ അനുമതി നല്‍കിയത്.

സംഭവത്തില്‍ യതീഷ് ചന്ദ്ര മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം 25 ലക്ഷം രൂപ ആവശ്യപ്പെട്ട് കേസുമായി മുന്നോട്ടുപോവുമെന്ന് വിജീഷ് നോട്ടീസില്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ അഭിഭാഷക ഓഫീസില്‍ നിന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button