പോര്‍ട്ട് ബ്ലെയര്‍: മതപ്രചരണത്തിനായി സെന്റിനല്‍ ദ്വീപില്‍ എത്തിയ ജോണ്‍ അലന്‍ ടൈവിന്റെ മരണത്തില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് സന്യാസിമാര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ സന്യാസിമാരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. തദ്ദേശീയരുടെ അമ്പേറ്റാണ് ജോണ്‍ അലന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. മരിച്ച ജോണ്‍ അലന്‍ ചൗവിനെ ആന്‍ഡമാന്‍ നിക്കോബാറിലേക്കുള്ള യാത്രക്കായി അമേരിക്കയില്‍ നിന്നുള്ള രണ്ട് സന്യാസിമാര്‍ പ്രോത്സാഹിപ്പിച്ചതായിട്ടാണ് പൊലീസ് വ്യക്തമാക്കുന്നത്. . എന്നാല്‍ സന്യാസിമാരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയായറായിട്ടില്ല. ഇരുവരും ഇന്ത്യ വിട്ടതായും ജോണിന്റെ യാത്രയിലുള്ള രണ്ടുപേരുടെയും പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ജോണുമായി സന്യാസികള്‍ നടത്തിയ സംഭാഷണങ്ങള്‍ വീണ്ടെടുത്തതായും പൊലീസ് പറഞ്ഞു. നവംബര്‍ 17 നാണ് ജോണ്‍ സെന്റിനല്‍സിന്റെ അമ്പേറ്റ് മരണപ്പെടുന്നത്. എന്നാല്‍ ഇതുവരെ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല. ആറ് മത്സ്യത്തൊഴിലാളികളടക്കം ഏഴ് പേരെ ജോണ്‍ അലന്‍ ചൗവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ച്യെതിരുന്നു.
Post Your Comments