ന്യൂഡല്‍ഹി : രാജ്യത്ത് 2000 ത്തിന്റെ വ്യാജനോട്ടുകള്‍ സജീവമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ രംഗത്തെത്തി. എന്നാല്‍ കള്ളനോട്ടുകള്‍ തിരിച്ചറിയുന്നതിന് താഴെ പറയുന്ന ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കള്ളനോട്ടുകളെ തിരിച്ചറിയുകയും ചെയ്യാം
വ്യാജ നോട്ടുകള്‍ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കൂ.
1 .നോട്ടിന്റെ ഇടത് വശത്ത് ഏഴ് തടിച്ച വരകള്‍
മഹാത്മാഗാന്ധിയുടെ ചിത്രത്തിലെ കണ്ണടയ്ക്കുള്ളില്‍ ആര്‍ബിഐ എന്ന് പ്രിന്റ് ചെയ്തിരിക്കുന്നു. ഭൂതക്കണ്ണാടി ഉപയോഗിച്ച് നോക്കിയാല്‍ ഇത് വ്യക്തമായി കാണാം.
3. നോട്ടിന് നടുവിലായി പച്ചനിറത്തിലുള്ള തടിച്ച സെക്യൂരിറ്റി ത്രെഡ്. ഇതില്‍ ഭാരത്(ഹിന്ദിയില്‍), ആര്‍ബിഐ, 2000 എന്ന് മുദ്രണം. നോട്ട് ചരിക്കുന്നതിന് അനുസരിച്ച് ഈ വരയുടെ നിറം മാറുന്നു.
4. വലത് വശത്ത് അശോകസ്തംഭത്തിന് മുകളില്‍ ചെറിയ ദീര്‍ഘചതുരത്തില്‍ 2000 രൂപയെന്ന് പ്രിന്റ് ചെയ്തിരിക്കുന്നു. ഇത് തടവി നോക്കിയാല്‍ അറിയാം.
5. നോട്ടിന്റെ ഇടത് വശത്ത് താഴെയുള്ള സുതാര്യമായ സ്ഥലം വെളിച്ചത്തിന് എതിരായി പിടിച്ചാല്‍ 2000 എന്ന് എഴുതിയിരിക്കുന്നത് കാണാം.
6. ഇടത് വശത്ത് അതാര്യമായ ദീര്‍ഘചതുരം 45 ഡിഗ്രിയില്‍ നോക്കിയാല്‍ 2000 എന്ന് കാണാം.
7. വലത് വശത്ത് ഗാന്ധിയുടെ ചിത്രത്തിന്റെ വാട്ടര്‍മാര്‍ക്കും 2000 എന്നതിന്റെ വാട്ടര്‍മാര്‍ക്കും.
8. നോട്ടിന്റെ വലത് വശത്ത് താഴെ സീരീസ് നമ്പര്‍ പ്രിന്റ് ചെയ്തിരിക്കുന്ന് ചെറിയ ഫോണ്ട് വലിപ്പത്തില്‍ നിന്ന് വലുതിലേയ്ക്കാണ്
Post Your Comments