തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായുള്ള നാഷണല്‍ ന്യൂട്രീഷ്യന്‍ അഥവാ പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച പുതിയ പദ്ധതിയാണ് സമ്പുഷ്ട കേരളം.പൊതുജനങ്ങളില്‍ വിളര്‍ച്ച ഒഴിവാക്കുക , അമിത വണ്ണം തടയുക എന്നീ ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്കുള്ളത് .
എല്ലാ അംഗനവാടികളിലെയും വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ അനുവദിച്ചിട്ടുണ്ട്. ഫോണില്‍ ഉള്ള ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കും. ഓരോ കുട്ടികളുടെയും നീളം, തൂക്കം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കുട്ടികളിലും സ്ത്രീകളിലുമെത്തുന്ന പോഷകങ്ങളുടെ അളവ് വളരെ കുറവാണ്. പ്രധാനമായും ഇത് പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ളത് കേരളത്തിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സുഖമമാക്കാന്‍ 22 വകുപ്പുകളെ ഏകോപിപ്പിക്കാനാണ് ലക്ഷ്യം. ആരോഗ്യം, ശുചിത്വം, കുടിവെള്ളം, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, വിദ്യാഭ്യാസ വകുപ്പ്, നാഷണല്‍ ന്യൂട്രീഷന്‍ ബോര്‍ഡ് എന്നീ വകുപ്പുകളാണ് പ്രധാനമായും ഉണ്ടാകുക.
Post Your Comments