ചാലക്കുടി: മണി ചെയിന്‍ മോഡല്‍ പണം തട്ടിപ്പിന്റെ പേരില്‍ മുന്‍ വനിതാ പഞ്ചായത്ത് മെമ്പറിന്റെയും ഭർത്താവിന്റെയും ജീവൻ പൊലിഞ്ഞു. പരിയാരം ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിനി ബാബുവിനേയും (42) ഭര്‍ത്താവ് ബാബുവിനേയുമാണ് (48) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംസ്ഥാനവ്യാപകമായി ചങ്ങല മാതൃകയില്‍ നടത്തിയിരുന്ന പേള്‍സ് എന്ന സ്ഥാപനത്തിന്റെ ഏജന്റായി സിനി പ്രവര്‍ത്തിച്ചിരുന്നു. ധാരാളം പേരെ ഇതില്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ചേര്‍ത്തിരുന്നു. സ്ഥാപനം പൊളിഞ്ഞതോടെ പണം തിരികെ കൊടുക്കാൻ കഴിയാത്തത് മൂലമാണ് ആത്മഹത്യ ചെയ്‌തതെന്നാണ് സൂചന. മക്കള്‍: എബി (ഐ.ടി.ഐ. വിദ്യാര്‍ത്ഥി), ഐസക് (പ്ലസ് ടു വിദ്യാര്‍ത്ഥി), ഇസബെല്ല (പത്താം ക്ലാസ് വിദ്യാര്‍ത്ഥി). മൃതദേഹങ്ങള്‍ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
Post Your Comments