Latest NewsKeralaNewsBusiness

മണി ചെയിൻ മാതൃകയിലെ ഉൽപ്പന്ന വിൽപ്പന നിരോധിക്കാനൊരുങ്ങി കേരളം, കരട് മാർഗ്ഗരേഖയായി

മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പുകൾ ഇല്ലാതാക്കാൻ ഉപഭോക്തൃകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള 11 അംഗ അതോറിറ്റിയാണ് രൂപീകരിക്കുക

ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ നേതൃത്വത്തിൽ നടത്തുന്ന മണി ചെയിൻ മാതൃകയിലെ ഉൽപ്പന്ന വിൽപ്പനയ്ക്ക് പൂട്ടിടാനൊരുങ്ങി സംസ്ഥാന സർക്കാർ. ഡയറക്റ്റ് സെല്ലിംഗ്, മൾട്ടിലെവൽ മാർക്കറ്റ് മേഖലയിലെ തട്ടിപ്പ്, തൊഴിൽ ചൂഷണം, നികുതിവെട്ടിപ്പ് എന്നിവ തടയുന്നതിന്റെയും, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. ഇത് സംബന്ധിച്ച കരട് മാർഗ്ഗരേഖ ഉപഭോക്തകാര്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, ഇത്തരം തട്ടിപ്പുകൾ തടയുന്നതിനായി നിരീക്ഷണ അതോറിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിൽപ്പന ശൃംഖലയിൽ കൂടുതൽ ആളുകളെ ചേർക്കുമ്പോൾ കണ്ണിയിലെ ആദ്യ വ്യക്തികൾക്ക് കൂടുതൽ പണവും കമ്മീഷനും ലഭിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഈ രീതി പിന്തുടരാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. വിറ്റുവരവ്, ലാഭം എന്നിവ അനുസരിച്ച് മാത്രമാണ് ആനുകൂല്യങ്ങളും കമ്മീഷനും നൽകേണ്ടത്. എല്ലാ ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനങ്ങളും അതോറിറ്റിയിൽ ജിഎസ്ടി രജിസ്ട്രേഷൻ, ബാലൻസ് ഷീറ്റ്, ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായി നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

Also Read: മാവേലിക്കരയിൽ കാര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങി: സംഭവം ഇങ്ങനെ

മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പുകൾ ഇല്ലാതാക്കാൻ ഉപഭോക്തൃകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള 11 അംഗ അതോറിറ്റിയാണ് രൂപീകരിക്കുക. അതോറിറ്റിയിൽ ഭക്ഷ്യ-പൊതുവിതരണ കമ്മീഷണർ നോഡൽ ഓഫീസറും കൺവീനറുമാകും. ധനം, നിയമം, നികുതി, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, കേന്ദ്ര-സംസ്ഥാന ജിഎസ്ടി വകുപ്പുകളിലെ ഉദ്യോഗസ്ഥർ, എഡിജിപി, മറ്റ് മേഖലകളിലെ വിദഗ്ധർ എന്നിവർ ഉണ്ടാകും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുകയാണെങ്കിൽ അതോറിറ്റിക്ക് സ്വമേധയാ നടപടി സ്വീകരിക്കാനുള്ള അധികാരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button