കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ വീണ്ടും വെളിപ്പെടുത്തലുമായി എംഎല്‍എ പിവി അന്‍വര്‍. സതീശന്‍ മണി ചെയിനില്‍ ചേര്‍ത്തത് 1024 പേരെയാണ്. അവര്‍ രണ്ട് പേരേ വീതം ചേര്‍ത്തതും, പിന്നീട് ആ ആളുകള്‍ രണ്ട് പേരേ വീതം ചേര്‍ത്തതും കൂട്ടിയാല്‍ തന്നെ ആയിരങ്ങള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. സതീശന്‍ 1024 ആളുകള്‍ വഴി സ്വരൂപിച്ചത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 20 ലക്ഷം രൂപയ്ക്ക് മുകളിലാണെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
മണി ചെയിൻ തട്ടിപ്പ് മാത്രമല്ല,നല്ല ഒന്നാന്തരം തീവെട്ടി കൊള്ളയാണ് നടന്നിരുന്നത്.
സതീശൻ ആളെ ചേർത്ത കമ്പനിയുടെ പേരു കൃത്യമാണ്.1990-ൽ രൂപീകരിക്കപ്പെട്ട ആ കമ്പനിയുടെ പേരിൽ ആളെ ചേർത്തപ്പോൾ അതിൽ രജിസ്ട്രേഡ് അഡ്രസ്സായി നൽകിയിരുന്നത് മുംബൈ കാലഘോടയിലെ ഒരു അഡ്രസ്സാണ്.എന്നാൽ മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിൽ നിന്ന് ലഭ്യമായ രേഖകൾ പ്രകാരം ഈ കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ് മുംബൈ അല്ല,ഗുജറാത്തിലെ അഹമ്മദാബാദിലാണ്.
Read Also : മുഖക്കുരുവും പാടുകളും ഇനി ഈസിയായി അകറ്റം: ടിപ്സ് ഇതാ
അതായത്,ഒരാളിൽ നിന്ന് 2000 രൂപ വീതം പിരിച്ചെടുത്തത് അവരെ കൊണ്ട് എടുപ്പിച്ച ഡി.ഡി പോയിട്ടുള്ളത് മുംബൈയിലെ ഒരു വ്യാജ അഡ്രസ്സിലേക്കാണ്.സതീശൻ ചേർത്ത ആളുകൾ 1024 പേരുണ്ട്.അവർ രണ്ട് പേരേ വീതം ചേർത്തതും,പിന്നീട് ആ ആളുകൾ രണ്ട് പേരേ വീതം ചേർത്തതും കൂട്ടിയാൽ തന്നെ ആയിരങ്ങൾ തട്ടിപ്പിനിരയായിട്ടുണ്ട്.തങ്ങൾ മുടക്കിയ പണം തിരിച്ചുപിടിക്കാൻ ഉറപ്പായും ഇതിലെ ഓരോ അംഗങ്ങളും ശ്രമിച്ചിട്ടുണ്ടാവും.
സതീശൻ 1024 ആളുകൾ വഴി സ്വരൂപിച്ചത് തന്നെ മുപ്പത് വർഷങ്ങൾക്ക് മുൻപ് 20 ലക്ഷം രൂപയ്ക്ക് മുകളിൽ വരും.ബാക്കി കൂടി കൂട്ടിയാൽ,കോടികളുടെ തട്ടിപ്പ് അന്ന് നടന്നിട്ടുണ്ട്. വെറും കൊള്ളക്കാരനല്ല,കേരളത്തിന്റെ ഇന്നത്തെ പ്രതിപക്ഷ നേതാവ് തീവെട്ടി കൊള്ളക്കാരനാണ്.
Post Your Comments