ന്യൂയോര്‍ക്ക്: ഹോട്ടല്‍ ശൃംഖലയിലെ 50 കോടി അതിഥികളുടെ വിവരങ്ങള്‍ ചോർന്നു. മാരിയറ്റ് ഹോട്ടൽ ഹാശൃംഖലയിലെ കംപ്യൂട്ടറുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചോര്ത്തലാണിത്.
ജനന തീയതി, മേല്‍വിലാസം , പാസ്പോര്‍ട്ട് നമ്പർ , ഫോണ്‍ നമ്പർ, ഇ-മെയില്‍ അഡ്രസ്, ക്രഡിറ്റ് കാർഡ് നമ്പർ തുടങ്ങിയവയൊക്കെ കവര്‍ന്നു. കമ്പനിയുടെ സ്റ്റാര്‍വുഡ് ഹോട്ടല്‍സ് ബ്രാന്‍ഡിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞകയറിയത്. 2014-ല്‍ തുടങ്ങിയ ചോര്‍ത്തല്‍ സംബന്ധിച്ച് ഈ വര്‍ഷം സെപ്റ്റംബറില്‍ മാത്രമാണ് കമ്പനിയുടെ ഇന്റനെറ്റ് സുരക്ഷാ വിഭാഗത്തിനു വിവരം ലഭിക്കുന്നത്.
നുഴഞ്ഞുകയറ്റ വിവരം കമ്പനി സമ്മതിച്ചതോടെ കമ്പനിയുടെ ഓഹരി ആറു ശതമാനം ഇടിഞ്ഞ് 115 ഡോളറിലേക്കു താഴ്ന്നു. 2016-ലാണു സ്റ്റാര്വുഡിനെ മാരിയറ്റ് ഏറ്റെടുക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments