കോട്ടയം: സംസ്ഥാന സര്‍ക്കാരിന് പൂജ ബംപറിൽ ഭാഗ്യം തുണച്ചത് തമിഴ്നാട് സ്വദേശിയെ. തിരുനല്‍വേലി സ്വദേശിയായ ഷണ്മുഖന് മാരിയപ്പനാണ് നാലു കോടി രൂപ സമ്മാനമായി ലഭിച്ചത്. കോട്ടയം നഗരത്തിലെ പ്രമുഖ തുണിക്കടയില്‍ മെന്‍സ് വെയര്‍ വിഭാഗത്തിലെ സൂപ്പര്‍വൈസറാണ് ഷണ്മുഖന്.
VA 489017 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. ഉടൻതന്നെ താൻ കോടിപതിയെന്ന് ഷണ്മുഖന് അറിയുകയും ചെയ്തു. സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചു. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു ഷണ്മുഖന് ടിക്കറ്റ് എടുത്തത്.
മൂന്നു സഹോദരങ്ങളും ഒരു സഹോദരിയുമുള്ള ഈ 51 കാരൻ അവിവാഹിതനാണ്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഷണ്മുഖന്റെ കുടുംബം തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ വാടകവീട്ടിലാണ് കഴിയുന്നത്. സ്വന്തമായി വീടും സ്ഥലവും ഉണ്ടാക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ഷണ്മുഖന് പറഞ്ഞു.
Post Your Comments