KeralaLatest News

യുവതികളെ നിര്‍ബന്ധപൂര്‍വം മലകയറ്റാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ല; തുറന്നടിച്ച് കാനം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുവതികളെ നിര്‍ബന്ധപൂര്‍വം മലകയറ്റാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലറില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് എല്ലാ കാലത്തുമുള്ള നിയന്ത്രണമാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കണമെന്ന് എന്‍എസ്എസിനെ നിര്‍ബന്ധിക്കാനാകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി അറിയിച്ചു.

ഇന്ന് വൈകിട്ടാണ് നവോത്ഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ചത്. എസ്.എന്‍.ഡി.പിയുടെ തീരുമാനം കോര്‍ കമ്മറ്റി യോഗത്തിന് ശേഷമെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയത്. എന്നാല്‍ യോഗത്തില്‍ എന്‍ എസ് എസ് പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button