KeralaLatest News

ഉയരമില്ലായ്മയാണ് ജാനുവിന്റെ ഉയരം, മൂന്നടിക്കാരിക്ക് താലിചാര്‍ത്തുന്ന ഈ യുവാവിനെകുറിച്ചറിയൂ

വടക്കഞ്ചേരി: വത്സന്റെ മനസ്സിനു മുന്നില്‍ ശരീരത്തിന്റെ പൊക്കമില്ലായ്മയൊന്നും ഒരു പരിമിതി ആയിരുന്നില്ല.മൂന്നടി പൊക്കക്കാരിയായ ജാനുവിന്റെ ജീവിതപങ്കാളിയാകാന്‍ പോകുന്നത് അഞ്ചടി പൊക്കക്കാരനായ വത്സനാണ്.

പിഎന്‍സി മേനോന്‍ ചെയര്‍മാനായ ശ്രീ കുറുമ്പ ട്രസ്റ്റ് ശനിയാഴ്ച മൂലങ്കോട് നടത്തുന്ന സമൂഹവിവാഹത്തിലാണ് കിഴക്കഞ്ചേരി പുത്തന്‍കുളമ്പ പരേതനായ വേലുവിന്റെ മകള്‍ ജാനുവിന്റെ കഴുത്തില്‍ എരിമയൂര്‍ പരേതനായ വേലായുധന്റെ മകന്‍ വത്സന്‍ താലിചാര്‍ത്തുക.ജാനു ഉള്‍പ്പെടെ ഇരുപതു യുവതികളുടെ വിവാഹമാണ് നടക്കുക. ഏറെ നാളത്തെ സ്‌നേഹബന്ധമാണ് ഇപ്പോള്‍ കല്യാണത്തില്‍ പര്യവസാനിച്ചിരിക്കുന്നത്. അമ്മ ലക്ഷ്മിയുടെയും സഹോദരങ്ങളുടെയും സംരക്ഷണത്തിലാണ് ഇപ്പോള്‍ ജാനു.വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളില്‍നിന്നുള്ള യുവതികളാണ് സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button