തിരുവനന്തപുരം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കോടികള്‍ സംഭാവന നല്‍കി പ്രമുഖ വ്യവസായി. പ്രവാസി വ്യവസായി രവി പിള്ളയാണ് 8.04 കോടി രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കിയത്. അദ്ദേഹത്തിന്റെയും ജീവനക്കാരുടെയും വ്യക്തിഗത സംഭാവനക്ക് പുറമെ ബഹ്‌റിന്‍ ആര്‍. പി ഗ്രൂപ്പ് അസോസിയേറ്റ് കമ്പനീസ്, കുവൈറ്റിലെ ലോക കേരള സഭാംഗങ്ങള്‍, ബഹ്‌റിന്‍ കേരള സമാജം, എന്നിവരും ചേര്‍ന്ന് സ്വരൂപിച്ചതാണ് ഈ തുക.
16. 35 കോടി രൂപ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായും രവി പിള്ള അറിയിച്ചു.
Post Your Comments