തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പാര്‍ട്ടി. സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം സുരേന്ദ്രന് ജാമ്യം അനുവദിച്ചാലും നിയപ്പോരാട്ടം തുടരുമെന്നും ഇതിനായി ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുമെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചു. സന്നിധാനത്ത് അമ്പത്തിരണ്ടുകാരിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പുതിയ നീക്കം.
അതസേമയം സുരേന്ദ്രനെതിരെ സര്‍ക്കാര്‍ ഗൂഡാലോചന നടത്തുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. ജാമ്യം ലഭിക്കാതിരിക്കാന്‍ പോലീസ് കൃതിമ തെളിവുകളുണ്ടാക്കുകയാണ്. ഇതിനു പിന്നില്‍ സിപിഎം സമ്മര്‍ദ്ദമാണ്. കേസില്‍ കെ. സുരേന്ദ്രന്‍ നിരപരാധിയാണെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.
നിരോധനാജ്ഞ ലംഘിച്ച കേസില്‍ 21-ന് ജാമ്യം ലഭിച്ചിട്ടും കെ. സുരേന്ദ്രനെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചതായി അഭിഭാഷകന്‍ കെ. രാംകുമാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ നവംബര്‍ 20-നുതന്നെ പ്രൊഡക്ഷന്‍ വാറന്റുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.
Post Your Comments