Latest NewsIndia

കടബാധ്യതയില്‍ നിന്ന് കമ്പനിയെ രക്ഷപ്പെടുത്താന്‍ എയര്‍ ഇന്ത്യയുടെ പുതിയ പദ്ധതി

ന്യൂഡല്‍ഹി: കടബാധ്യതയില്‍ നിന്നും രക്ഷനേടാന്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ. പ്രത്യേക ഉദ്ദേശത്തോടെ രൂപീകരിക്കുന്ന കമ്പനിയില്‍ 29,000 കോടി രൂപയുടെ കടം കൈമാറി കടബാധ്യതയില്‍ നിന്ന് കമ്പനിയെ രക്ഷപെടുത്താമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതീക്ഷ. കടം ഏറ്റെടുത്ത് പരിഹരിക്കുന്നതിനുളള കമ്പനി ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്.

നിലവില്‍ 55,000 കോടിയുടെ കടബാധ്യതയാണ് ഉള്ളത്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിതല സമിതി എയര്‍ ഇന്ത്യയുടെ ഉടമസ്ഥതതയിലുളള എയര്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ (എഐഎടിഎസ്എല്‍) വില്‍പ്പനയ്ക്ക് അംഗീകരം നല്‍കിയിരുന്നു. വില്‍പ്പനയ്ക്കായി എഐഎടിഎസ്എല്ലിനെ പ്രത്യേക ഉദ്ദേശത്തോടെ രൂപീകരിക്കുന്ന കമ്പനിയിലേക്ക് മാറ്റും. നേരത്തെ എയര്‍ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ കൈമാറാനുളള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം എഐഎല്‍എസ്എല്‍ 61.66 കോടി രൂപ ലാഭം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button