സന്‍ഫ്രാന്‍സിസ്കോ: 2019 ജനുവരി 15 മുതല്‍ പുതിയ മാറ്റത്തിന് തയാറെടുക്കുന്നതിനു മുന്നോടിയായി ഡെസ്ക്ടോപ്പ് പതിപ്പിലെ അനോട്ടേഷന്‍ സംവിധാനം പൂര്‍ണ്ണമായും നിര്‍ത്താന്‍ ഒരുങ്ങി യൂട്യൂബ്. ഉപയോക്താക്കളുടെ താല്‍പ്പര്യം പരിഗണിച്ച് 2007ല്‍ അനോട്ടേഷന്‍ പിന്‍വലിക്കുമെന്ന് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് അറിയിച്ചതിനു പിന്നാലെയാണ് പുതിയ പ്രഖ്യപനം.
ഒരു വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ അതിന്‍റെ കൂടെ മറ്റ് ലിങ്കുകള്‍സ്ക്രീനില്‍ കാണിക്കാന്‍ അനോട്ടേഷന്‍ ഉപകാരപ്രഥമായിരുന്നു. എന്നാൽ ഡെസ്ക്ടോപ്പിൽ ചില യൂസര്‍ എന്‍ഗേജ്മെന്‍റ് പ്രശ്നങ്ങള്‍ ഇത് ഉണ്ടാക്കുന്നു എന്നു യൂട്യൂബ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അതിനാല്‍ ജനുവരി 15 മുതല്‍ ഇപ്പോള്‍ ഉള്ള എല്ലാ അനോട്ടേഷനും അപ്രത്യക്ഷമാകുമെന്നും എന്‍റ് കാര്‍ഡിലൂടെയും മറ്റും മറ്റ് വീഡിയോകളെ കണ്ടന്‍റിനുള്ളില്‍ പ്രമോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും യൂട്യൂബ് അറിയിച്ചു.
Post Your Comments