തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ശബരിമലയില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട പൊലീസുകാര്‍ക്ക് ഇനിയും ഡിജിപി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെങ്കില്‍ വീണ്ടും ശബരിമലയിലേക്ക് പോകുമെന്ന് കെപി ശശികല. അതേസമയം തനിക്ക് ശബരിമലയിലേക്ക് പോകാന്‍ വിലക്ക് എന്തുകൊണ്ടെന്ന് മനസ്സിലായിട്ടില്ലെന്നും തങ്ങള്‍ക്കെതിരെ കരിനിയമങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ശശികല പറഞ്ഞു. ഇത് ആരെ ഭയന്നിട്ടാണെന്ന വ്യക്തമാക്കണം. യുവതീ പ്രവേശനം നടത്താനാണ് കരിനിയമങ്ങളെങ്കില്‍ നടത്തില്ല.
സെക്രട്ടേറിയറ്റിനു മുന്നില്‍ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു ശശികല. കരിനിയമങ്ങള്‍ കൊണ്ടു വന്നാലും ശബരിമലയില്‍ യുവതീ പ്രവേശനം അനവദിക്കില്ലെന്നുള്ളത് തങ്ങളുടെ ഉറച്ച തീരുമാനമാണ്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ക്ഷേത്രം ഭക്തര്‍ക്ക് കൈമാറുന്നത് വരെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് ആഹ്വാനം ചെയ്യുമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
Post Your Comments