തിരുവനന്തപുരം: റവന്യുജില്ലാ കലോത്സവത്തിനിടയില്‍ കൂട്ടത്തല്ല്. കഥാപ്രസംഗത്തിലെ ഫലത്തെ ചൊല്ലിയായിരുന്നു സംഘര്‍ഷം ആരംഭിച്ചത്. നെയ്യാറ്റിന്‍കര ഗേള്‍ഡ് ഹൈസ്‌കൂളില്‍ ആരംഭിച്ച കൂട്ടത്തല്ല് നാടകവേദിയായ ജെബിഎസ് യുപി സ്‌കൂള്‍ വരെ നീണ്ടു. തല്ലില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പരിക്കേറ്റു.
കഥാപ്രസംഗത്തിന് വൈകിയെത്തിയ വിദ്യാര്‍ത്ഥിയെ പങ്കെടുപ്പിച്ചതും ഒന്നാംസ്ഥാനം നല്‍കിയതുമാണ് സംഘര്‍ഷത്തിന് കാരണം. തുടര്‍ന്ന് ചൊല്ലി വിദ്യാര്‍ത്ഥികളും സംഘാടകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം വിദ്യാര്‍ത്ഥി സംഘടനകളും ഏറ്റെടുക്കുകയായിരുന്നു.
Post Your Comments