പത്തനംതിട്ട : നിലയ്ക്കലിലും പമ്പയിലും ഇനി അന്നദാനം നടത്തുന്നത് ആർ എസ് എസ് അനുകൂല സംഘടന. ദേവസ്വം ബോർഡിൻേതാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. അയ്യപ്പ സേവാ സമാജവുമായി ദേവസ്വം ബോർഡ് ഉടനെ കരാർ ഒപ്പിടും.
അതേസമയം ശബരിമലയുടെ പൂർണ നിയന്ത്രണം ഹെെക്കോടതി നിയമിച്ച മേൽനോട്ട സമിതിക്കാണ്. മണ്ഡലകാലത്ത് ശബരിമലയുടെ പൂർണ നിയന്ത്രണം മൂന്ന് അംഗ മേൽ നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് ഹെെക്കോടതി ഉത്തരവിട്ടിരുന്നു.
സർക്കാരും ദേവസ്വം ബോർഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളിലും സമിതിക്ക് ഇടപെടാമെന്നും ഉത്തരവില്‍ പറയുന്നു. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടാകും.
Post Your Comments