ന്യൂഡല്‍ഹി: 15 വയസുകാരന് ഓടിച്ച വാഹനമിടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം.
ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിലാണു സംഭവം. ബുധനാഴ്ച വൈകിട്ട് നിയന്ത്രണംവിട്ട് സ്കൂട്ടർ കുഞ്ഞിനെ ഇടിക്കുകയായിരുന്നു. ഉടൻ പോലീസ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സിസിടിവി പരിശോധിച്ചശേഷം കുട്ടിയെ ഇടിച്ചത് കൗമാരക്കാരനാണെന്ന് ഉറപ്പിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു ജുവനൈല്‍ ഹോമിലേക്ക് അയച്ചു. സ്കൂട്ടറിന്റെ ഉടമസ്ഥനെതിരേ നിയമനടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments