Latest NewsSaudi Arabia

സൗദിയില്‍ ലെവി നിര്‍ത്തലാക്കുമെന്ന വാർത്ത; സത്യാവസ്ഥ ഇതാണ്

റിയാദ്: സൗദിയില്‍ ലെവി നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം. വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി നിര്‍ത്തലാക്കുമെന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ലെവി നിശ്ചിത സംഖ്യയായി സ്ഥിരപ്പെടുത്താനോ ആശ്രിതരുടെ ലെവി എടുത്തുകളയാനോ പദ്ധതിയില്ല. ഇത് സംബന്ധിച്ച സംശയനിവാരണത്തിന് തൊഴിൽ, സാമൂഹിക മന്ത്രാലയത്തെ നേരിട്ട് സമീപിക്കുകയോ അല്ലെങ്കില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിനെയോ സമൂഹ മാധ്യമ അക്കൗണ്ടുകളെയോ മാത്രം ആശ്രയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button