Latest NewsKerala

ഗജ ദുരന്തം ; തമിഴ്‌നാടിന് സഹായവുമായി സന്തോഷ് പണ്ഡിറ്റ് ; വീഡിയോ കാണാം

ചെന്നൈ : ​ഗജ ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. ദുരന്തമുഖത്ത് നേരിട്ടെത്തി തന്നാലാകും വിധം സഹായം നൽകി മാതൃകയാകുകയാണ് താരം. ചുഴലിക്കാറ്റിൽ സർവ്വനാശം സംഭവിച്ച തമിഴ്നാട്ടിലെ ജില്ലകളിലേക്ക് സഹായം എത്തിക്കുന്നതിനായി നടത്തുന്ന യാത്രയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.

ഗജ ബാധിക്കപ്പെട്ട ജില്ലകളുടെ നിലവിലത്തെ അവസ്ഥയെക്കുറിച്ചും കുറിപ്പിൽ സന്തോഷ് വിവരിക്കുന്നുണ്ട്. നാഗപട്ടണം, തഞ്ചാവൂർ, വേളാങ്കണ്ണി, പുതുകോട്ടൈ എന്നിവിടങ്ങളിൽ സഞ്ചരിച്ച് ചെറിയ സഹായങ്ങൾ ചെയ്യുവാനാണ് തന്റെ ഉദ്ദേശമെന്ന് താരം പറയുന്നു. ​

മഴ ഇപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു നാഗപട്ടണത്തെ ഉള്‍ഗ്രാമങ്ങളിൽ എത്രയോ ദിവസങ്ങളായി വൈദ്യുതിയില്ലെന്നും ഭൂരിഭാഗം പാവപ്പെട്ടവരുടെ കുടിലുകളും കൃഷിയും കന്നുകാലികളേയും ‘ഗജ’ യിലൂടെ നഷ്ടപ്പെട്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. പ്രളയ സമയത്ത് കേരളത്തിന് കോടികൾ തന്നു സഹായിച്ച തമിഴ് നാടിനെ സഹായിക്കേണ്ട ചുമതല കേരളത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

https://www.facebook.com/santhoshpandit/videos/515077618972089/

shortlink

Related Articles

Post Your Comments

Related Articles


Back to top button