മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും രൂപയുടെ മൂല്യം ഉയര്‍ന്നു. അമേരിക്കന്‍ ഡോളറിനെതിരെ 69.67 എന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ വ്യാപാരം നടക്കുന്നത്. ഇന്ന് 21 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. രൂപയുടെ മൂല്യം മെച്ചപ്പെട്ടതോടെ വിദേശനിക്ഷേപം ഓഹരി വിപണിയിലേക്ക് കൂടുതലായി എത്തുന്നുണ്ട്.
ഇന്ത്യന്‍ രൂപ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. കഴിഞ്ഞ മൂന്ന് മാസങ്ങളായി നഷ്ടം തുടര്‍ന്നിരുന്ന സാഹചര്യം മാറി 10,000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ വിപണിയിലെത്തി. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലെ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ക്ക് ലഭിച്ചിരുന്ന വിനിമയ മൂല്യവും കുറഞ്ഞു.
വിവിധ കറന്‍സികളുമായുള്ള ഇപ്പോഴത്തെ വിനിമയ മൂല്യം ഇങ്ങനെ…
യു.എസ് ഡോളര്‍…………………..69.67
യൂറോ……………………………………79.36
യു.എ.ഇ ദിര്‍ഹം………………….18.97
സൗദി റിയാല്‍……………………… 18.57
ഖത്തര്‍ റിയാല്‍……………………..19.14
ഒമാന്‍ റിയാല്‍………………………181.20
കുവൈറ്റ് ദിനാര്‍……………………229.08
ബഹറിന്‍ ദിനാര്‍…………………..185.30
Post Your Comments