ചെന്നൈ: വിമാനത്തില്‍ യാത്രചെയ്യാന്‍ സാധിച്ചില്ല എന്ന പരാതി ഇനി വേണ്ട.വിമാനത്തില്‍ ലഭിക്കുന്ന ഏകദേശം അതേപടിയുളള ആഡംബര സൗകര്യങ്ങളുമായി പുതിയ മോഡല്‍ തീവണ്ടിയായ തേജസ് കോച്ചുകള്‍ ഉടന്‍ പാളത്തിലൂടെ കൂകി വിളിച്ച് പായും. ചെെന്നെയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഈ പുതു മോഡല്‍ തീവണ്ടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 23 കോച്ചുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത് . 23 കോച്ചുകളിലായി 18 ചെയര്‍കാര്‍ കോച്ചുകളും രണ്ട് എക്സിക്യുട്ടീവ് ചെയര്‍ കാറും മൂന്ന് പവര്‍ കാര്‍ കോച്ചുകള്‍ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്.
ചെയര്‍ കാറില്‍ 3+2 സീറ്റുകളും എക്സിക്യുട്ടീവ് ചെയര്‍ കാറില്‍ 2+2 സീറ്റുകള്‍ എന്നീ ക്രമത്തിലാണ് സീറ്റുകള്‍. തുകല്‍ ആവരണമുള്ളവയാണ് സീറ്റുകള്‍. ഫയര്‍ ആന്‍ഡ് സ്മോക്ക് സംവിധാനം , സിസിടിവി ക്യാമറ, എല്‍ഇഡി സ്ക്രീന്‍, കോഫി വെന്‍ഡിംഗ് മെഷീനുകള്‍ എന്നീ സൗകര്യങ്ങളും പുതിയ ട്രെയിനില്‍ ലഭ്യമാകും.
Post Your Comments