Latest NewsIndia

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനു പിന്തുണയുമായി മേധാ പട്കര്‍

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കറുടെ പിന്തുണ. ശബരിമല വിഷയത്തില്‍ സ്ത്രീപക്ഷത്തു നിന്നതിന് കേരള സര്‍ക്കാരിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് മേധാ പട്കര്‍ പറഞ്ഞു. ആചാരങ്ങളെ ബഹുമാനിക്കണം. എന്നാല്‍ ആചാരങ്ങള്‍ അനീതിയാകരുതെന്നും അവര്‍ പറഞ്ഞു.

കൂടാതെ ഭരണഘടനയെ മാനിക്കണമെന്നും ആചാര സംരക്ഷണത്തിന് എന്ന പേരില്‍ നടക്കുന്ന സമരങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത് ജനങ്ങള്‍ തിരിച്ചറിയും. എന്നാല്‍ ഈ സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണക്കുന്നത് സ്വന്തം ശവക്കുഴി തോണ്ടലാകുമെന്ന് അവര്‍ തിരിച്ചറിയണമെന്നും മേധാ പട്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button