Latest NewsIndia

ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി :  കര്‍ഷകരുടെ കണ്ണീരും രാജ്യത്തില്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മയുമാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കാ​ര്‍​ഷി​ക പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ത്യേ​ക പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ട് നടത്തിയ കി​സാ​ന്‍ മു​ക്തി റാ​ലി​യി​ല്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ഡ​ല്‍​ഹി​യു​ടെ നാ​ല് അ​തി​ര്‍​ത്തി​കളില്‍ നിന്നാണ് കര്‍ഷകര്‍ റാലി സംഘടിപ്പിച്ചത്.

ഗു​ഡ്ഗാ​വ്, നി​സാ​മു​ദീ​ന്‍, ആ​ന​ന്ദ് വി​ഹാ​ര്‍, മ​ജ്നു കാ ​ടി​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നിന്നായിരുന്നു മാ​ര്‍​ച്ചു​ക​ള്‍ ഡ​ല്‍​ഹി​യി​ലേ​ക്കെ​ത്തി​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് റാ​ലി​യി​ല്‍ പങ്കെടുത്തത്. കാ​ര്‍ഷി​ക​വി​ള​ക​ള്‍​ക്ക് ആ​ദാ​യ​ക​ര​മാ​യ വി​ല ല​ഭ്യ​മാ​ക്കാ​നും കാ​ര്‍​ഷി​ക​ക​ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി എ​ഴു​തി​ത്ത​ള്ളാ​നും നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി ലേ​ന്ത്യാ കി​സാ​ന്‍ സം​ഘ​ര്‍​ഷ് കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button