തൃശൂര്‍: സിമന്റ് ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജ് സിമന്റ് കന്പനിക്കാര് ഏകപക്ഷീയമായി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് നിശ്ചിത കാലത്തേക്കു സിമന്റ് കേരളത്തിലേക്ക് കൊണ്ടുവരുന്നത് നിര്‍ത്തലാക്കുമെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സിമന്റ് ലോറി-ട്രക്ക് ഉടമകള്‍. ശനിയാഴ്ച മുതലാണ് ലോറി-ട്രക്ക് ഉടമകളുടെ പ്രതിഷേധം. കരാര്‍പ്രകാരമാണ് കേരളത്തിലേക്ക് തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്ന് സിമന്റ് കൊണ്ടുവരുന്നത്.
സിമന്റ് ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജ് 12 ശതമാനമാണ് കമ്പനി ഒറ്റയടിക്ക് വെട്ടിക്കുറച്ചതാണ് പ്രതിഷേധത്തിലേക്ക് കടക്കാന്‍ ഇവരെ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. സിമന്റ് വിതരണ രംഗത്ത് സമരം വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നും നടപടിയെടുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എം.ആര്.ഫ്രാന്‍സിസ് ആവശ്യപ്പെട്ടു.
Post Your Comments