റിയാദ് : സൗദി അറേബ്യയിലെ തൊഴിൽ മേഖലയിൽ ഇന്ത്യക്കാർ ഒന്നാമത്.മുഴുവൻ തൊഴിലാളികളിൽ സ്വദേശി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കുമാത്രം പ്രതിമാസം 200 റിയാൽ വീതം നൽകിയാൽ മതിയായിരുന്നു. ഈ വർഷം പ്രതിമാസ ലെവി 400 റിയാലാക്കി. സ്വദേശികളെക്കാൾ കുറവാണ് വിദേശ തൊഴിലാളികളാണെങ്കിൽ മാസത്തിൽ 300 റിയാൽ അടച്ചാൽ മതി.
ആശ്രിത ലെവി മാസത്തിൽ 100 റിയാൽ എന്ന കണക്കിൽ 2017 ജൂലൈ ഒന്നു മുതലാണ് പ്രാബല്യത്തിലായത്. കഴിഞ്ഞ ജൂലൈ ഒന്നു മുതൽ ഇത് 200 റിയാലാക്കി വർധിച്ചു. 2019 ജൂലൈ മുതൽ ആശ്രിത ലെവി 300 റിയാലായും 2020 ജൂലൈ മുതൽ 400 റിയാലായും വർധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
യെമൻ, ഫിലിപ്പീൻസ്, ഈജിപ്ത്, ബംഗ്ലദേശ്, , സുഡാൻ, നേപ്പാൾ, സിറിയ എന്നീ രാജ്യക്കാരാണ് ശേഷിച്ചവരിൽ കൂടുതലായുള്ളത്. സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകതയാണ് തൊഴിൽ വിപണിയിലെ വിദേശികളുടെ ആധിപത്യം സൂചിപ്പിക്കുന്നത്.
Post Your Comments