ചെന്നൈ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. ക്ഷേത്രത്തിന്റെ കാര്യത്തിൽ കോടതി ഇടപെടേണ്ടെന്നും അതൊരു സെൻസിറ്റീവ് വിഷയം ആണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ ബഹുമാനിക്കുന്നു. എന്നാൽ ഇത്തരം വിഷയങ്ങളിൽ വിധി പറയുമ്പോൾ അത് കുറച്ചു കൂടി കരുതലോടെ വേണമായിരുന്നു.
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യത വേണമെന്നതില്‍ തനിക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ക്ഷേത്രാചാരങ്ങളിലും,അനുഷ്ഠാനങ്ങളിലും പുറത്ത് നിന്നൊരു ഇടപെടല്‍ ഉണ്ടാകരുത്. കാരണം വര്‍ഷങ്ങളായി പാലിക്കുന്ന ആചാരങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ഭക്തരുടെ വികാരത്തെ മുറിവേൽപ്പിക്കരുത്. ശബരിമല വളരെ പഴക്കം ചെന്ന ഒരു ക്ഷേത്രമാണ്. അവിടെ നിലനിൽക്കുന്നത് പരമ്പരാഗതമായ ആചാരങ്ങളാണ്.
അത് അങ്ങനെ തന്നെ നിലനിൽക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ ഭക്തർക്ക് പിന്തുണയുമായി നേരത്തെയും രജനികാന്ത് രംഗത്തെത്തിയിരുന്നു.
Post Your Comments