KeralaCinemaMollywoodLatest NewsIndiaBollywoodNewsEntertainmentKollywoodMovie Gossips

ചികിത്സ: രജനീകാന്ത് പ്രത്യേക വിമാനത്തിൽ അമേരിക്കയിലേക്ക്

മകൾ ഐശ്വര്യ മരുമകനും നടനുമായ ധനുഷ്​ എന്നിവർ നേര​ത്തേ തന്നെ അമേരിക്കയിലെത്തിയിട്ടുണ്ട്

ചെന്നൈ: പ്രശസ്ത നടൻ രജനീകാന്ത്​ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്​ പുറപ്പെട്ടു. ശനിയാഴ്​ച പുലർച്ചെ ചെന്നൈയിൽ നിന്ന്​ ഖത്തർ എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ ഭാര്യ ലത രജനീകാന്തിനൊപ്പം ദോഹയിലെത്തി അവിടെനിന്ന്​ മറ്റൊരു വിമാനത്തിലാണ്​ അമേരിക്കയിലേക്ക്​ യാത്ര തിരിച്ചത്. മകൾ ഐശ്വര്യ മരുമകനും നടനുമായ ധനുഷ്​ എന്നിവർ നേര​ത്തേ തന്നെ അമേരിക്കയിലെത്തിയിട്ടുണ്ട്.

അമേരിക്കയിലെ റോസെസ്​​റ്റർ നഗരത്തിലെ മയോ ക്ലിനിക്ക്​ ആശുപത്രിയിൽ നിന്ന് രജനീകാന്ത് 2016 ൽ വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ വിധേയനായിരുന്നു. തുടർ പരിശോധനക്കായി രണ്ടു​ വർഷം മുൻപേ പോകേണ്ടതായിരുന്നുവെങ്കിലും രാഷ്​ട്രീയ പാർട്ടി പ്രഖ്യാപനവും, കോവിഡ്​ വ്യാപനവും കാരണം യാത്ര വൈകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button