Latest NewsKerala

ഇന്ധനവിലയില്‍ വീണ്ടും കുറവ്; മാറിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ കാരണം. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76.10 രൂപയും ഡീസലിന് 72.70 രൂപയുമാണ്. കൊച്ചില്‍ പെട്രോള്‍ വില 74.78 രൂപയും ഡീസല്‍ വില 71.32 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 75.10 രൂപയാണ്. ഡീസലിന് 71.66 രൂപയുമായി. പെട്രോളിന് ആറ് ആഴ്ചകൊണ്ട് 10 രൂപയും ഡീസലിന് 7.50 രൂപയുമാണു കുറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button