Latest NewsKerala

മണ്ഡലകാലത്ത് ശബരിമലയുടെ പൂർണമേൽനോട്ടം മൂന്നംഗ സമിതിക്ക്

കൊച്ചി : മണ്ഡലകാലത്ത് ശബരിമലയുടെ പൂർണമേൽനോട്ടം മൂന്നംഗ സമിതിക്ക്. ഹൈക്കോടതിയാണ് സമിതിയെ നിയമിച്ചത്. സർക്കാരും ദേവസ്വം ബോർഡും ഈ സമിതിയോട് സഹകരിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളിലും സമിതിക്ക് ഇടപെടാമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ശബരിമലയെ സംബന്ധിക്കുന്ന എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടാകും. ഏതെങ്കിലും കാര്യത്തിൽ സമിതിക്ക് വ്യക്തത വേണമെങ്കിൽ അപ്പപ്പോൾ കോടതിയെ സമീപിക്കാനും സാധിക്കും.ശബരിമല സ്പെഷൽ കമ്മീഷണർ ഇനി മുതൽ സമിതിയെ സഹായിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button