Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ അടിച്ചു മാറ്റിയ സംഭവത്തിൽ ദീപ നിഷാന്തിനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു സോഷ്യൽ മീഡിയ

ദീപ നിശാന്തിന്റെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ കൈ പിടിച്ചുയർത്തിയ എഴുത്തുകാരി ദീപ നിഷാന്തിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു കവിയായ കലേഷ് രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയുടെ പരിഹാസമേറ്റു വാങ്ങുകയാണ് ദീപ നിഷാന്ത്. 2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പില്‍ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്ന് കവി കലേഷ് പറയുന്നു.കവിത മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ചു വന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും കലേഷ് തന്റെ ഫേസ്‌ബുക് പോസ്റ്റില്‍ പറയുന്നു.

Image may contain: 1 person, smiling, text

ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വിവാദം തുടങ്ങുന്നത്. യുവകവി എസ് കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’എന്ന കവിതയാണ് കോപ്പിയടിച്ചു ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അദ്ധ്യാപകസംഘടനയായ എകെപിസിടിഎയുടെ ഹൗസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.ഇങ്ങനെയോരാളില്‍ നിന്നും ഈ അനുഭവം ഉണ്ടായതില്‍ തീരെ നിരാശയുണ്ടെന്ന് എസ് കലേഷ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.

‘എന്റെയൊരു സംശയം അത് ആരോ അവര്‍ക്കെതിരെ ഉപയോഗിച്ചതെന്നായിരുന്നു. പക്ഷെ അവര്‍ അതിനെക്കുറിച്ചറിഞ്ഞു എന്ന് ബോധ്യമായപ്പോള്‍ ആകെ ആശങ്കയായിരുന്നു. അങ്ങനെ ചെയ്‌തെങ്കില്‍ വളരെ മോശമാണ്.അവര്‍ എന്റെ കവിതയിലെ പുരുഷ വീക്ഷണം സ്ത്രീയുടെതാക്കി മാറ്റിയിട്ടുണ്ട്. അത്ര വ്യത്യാസമേയുള്ളൂ ഞാന്‍ 2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. അതിനുശേഷം അത് മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്നു. ഇപ്പോള്‍ അത് ശബ്ദമാഹാസമുദ്രം എന്ന സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്.’

ഇടത് ആശയങ്ങളിലൂടെ പരിവാറുകാരെ കടന്നാക്രമിക്കുന്ന അദ്ധ്യാപികയായ ദീപ നിഷാന്തിനെതിരെ ഇതോടെ ട്രോളുകളും പരിഹാസങ്ങളുമായി സംഘപരിവാർ അനുകൂലികളും രംഗത്തെത്തി. കലേഷിന് പിന്തുണയുമായി സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗം രംഗത്തെത്തിയതോടെ പ്രതികരണവുമായി ദീപ നിഷാന്തുമെത്തി. ഫെയ്‌സ് ബുക്കില്‍ അവര്‍ തന്റെ നിലപാട് വിശദീകരിച്ചെങ്കിലും അതിലും എന്താണ് സംഭവിച്ചതെന്ന് അവര്‍ പറയുന്നില്ല.

‘കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സര്‍വ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവന്‍ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യും എന്നു കരുതുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകുകയെന്നാണ് ഫെയ്‌സ് ബുക്കില്‍ ദീപ കുറിച്ചത്. ഇതിനു താഴെയും നിരവധി പരിഹാസമാണ് ഇവർ ഏറ്റുവാങ്ങുന്നത്. കലേഷിന്റെ ഫേസ് ബുക്ക് പോസ്റ്റും, ദീപയുടെ മറുപടിയും കാണാം ;

shortlink

Related Articles

Post Your Comments

Related Articles


Back to top button