കോഴിക്കോട്: കിത്താബ് നാടകം മമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിന്‍വലിച്ചു. നാടകം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കില്ലെന്നും സ്‌കൂള്‍ ്അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍വിഭാഗം നാടകമത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ച് നാടകമാണ് കിത്താബ്. എന്നാല്‍ നാടകത്തില്‍ ഇസ്ലാം മതത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് ഒരു വിഭാഗം രംഗത്ത് വന്നതോടെ സംഭവം ഏറെ വിവാദമായി. ഇതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതരുടെ പുതിയ തീരുമാനം.
നാടകം പിന്‍വലിക്കുന്നതുമായി സംബന്ധിച്ച വിവരം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി.കെ. കൃഷ്ണദാസ്, പ്രധാനാധ്യാപകന്‍ ടി.വി.രമേശന്‍ എന്നിവരാണ് പത്രകുറിപ്പിലൂടെ അറിയിച്ചത്. നാടകത്തിലെ ചില പരാമര്‍ശങ്ങളും സന്ദര്‍ഭങ്ങളും ഒരു പ്രത്യേകവിഭാഗത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കിയ സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും പോറലേല്‍പ്പിച്ചുകൊണ്ട് നാടകം തുടര്‍ന്ന് അവതരിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.
ഉണ്ണി. ആറിന്റെ ‘വാങ്ക്’ എന്ന ചെറുകഥയുടെ സ്വതന്ത്ര നാടക ആവിഷ്‌കാരമായിരുന്നു ഇത്. റഫീഖ് മംഗലശ്ശേരിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. മുസ്ലിം പള്ളിയില്‍ വാങ്ക് വിളിക്കുന്ന മുക്രിയുടെയും മകളുടെ ജീവിതമാണ് നാടകത്തിന്റെ കഥാതന്തു. എന്നാല്‍ നാടകം ഇസ്ലാമിന് എതിരാണെന്ന ആരോപണം ഉയര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചത്. അതേസമയം ‘വാങ്ക്’ പറയുന്ന രാഷ്ട്രീയമല്ല ‘കിത്താബ്’ പറയുന്നത് എന്നും ആരോപിച്ച് ഉണ്ണി ആര്‍ രംഗത്ത് വന്നിരുന്നു.
Post Your Comments